ജൊഹന്നസ്ബര്‍‌ഗ്: ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം നിര്‍ണയിക്കുക ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയാണ്. നിലവില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. പരമ്പരയില്‍ മികച്ച വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താം.

എന്നാല്‍ ആറ് ഏകദിനങ്ങളുടെ പരമ്പരയില്‍ 4-2ന്‍റേയോ അതിനേക്കാള്‍ മികച്ച വിജയമോ ഇന്ത്യയ്ക്കാവശ്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പരയില്‍ 4-2ന് വിജയിക്കുക അത്ര എളുപ്പമല്ല. പരാജയപ്പെട്ടാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഇന്ത്യ പിന്തള്ളപ്പെടും.

അതേസമയം ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സമനിലയായാല്‍ മതി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 6,386 പോയിന്‍റും 120 റേറ്റിംഗുമാണുള്ളത്. എന്നാല്‍ ഇന്ത്യക്ക് 6,680 പോയിന്‍റുണ്ടെങ്കിലും 119 റേറ്റിംഗ് മാത്രമേയുള്ളൂ.