കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 66-ാം ദേശീയ സീനിയര്‍ വോളിയില്‍ കേരളത്തിന്‍റെ പുരുഷ ടീം സെമിഫൈനലില്‍. കേരളം ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഹരിയാനയെ തോല്‍പിച്ചു. ആദ്യ സെറ്റ് ഹരിയാന സ്വന്തമാക്കിയപ്പോള്‍ തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ പിടിച്ചെടുത്താണ് കേരളത്തിന്‍റെ വിജയം. സ്കോര്‍: 30-32, 25-21, 28-18 22-15. കേരളം സെമിയില്‍ നാളെ തമിഴ്നാടിനെ നേരിടും.