കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 66-ാം ദേശീയ സീനിയര്‍ വോളിയില്‍ കേരള വനിതകള്‍ സെമിഫൈനലില്‍. കേരളം ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹരിയാനയെ തോല്‍പിച്ചു. സ്കോര്‍: 25-16, 25-13, 25-14. കര്‍ണാടകയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് റെയില്‍വേസും സെമിയില്‍ കടന്നിട്ടുണ്ട്.