ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിക്കുുന്ന പന്തെറിഞ്ഞ് ഏഴു വയസുകാരന്‍ കശ്മീരി ബാലന്‍. പ്രാദേശിക മത്സരത്തില്‍ ഏഴ് വയസുകാരന്‍ അഹമ്മദ് എറിഞ്ഞ ഗൂഗ്ലിയുടെ ടേണ്‍ കണ്ട് കശ്മീരിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

ശ്രീനഗര്‍: ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിക്കുുന്ന പന്തെറിഞ്ഞ് ഏഴു വയസുകാരന്‍ കശ്മീരി ബാലന്‍. പ്രാദേശിക മത്സരത്തില്‍ ഏഴ് വയസുകാരന്‍ അഹമ്മദ് എറിഞ്ഞ ഗൂഗ്ലിയുടെ ടേണ്‍ കണ്ട് കശ്മീരിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ ട്വീറ്റ് ചെയ്തത്. അഞ്ച് മാസം മുമ്പ് ട്വീറ്റ് ചെയ്ത വീഡിയോക്ക് മറുപടിയുമായി ഷെയ്ന്‍ വോണ്‍ തന്നെ രംഗത്തെത്തിയതോടെ വീഡിയോ വീണ്ടും വൈറലവാവുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റില്‍ ഷെയ്ന്‍ വോണിനെയും ടാഗ് ചെയ്തിരുന്നു. കുട്ടിയെ അഭിനന്ദിച്ച് ഷെയ്ന്‍ വോണ്‍ ട്വീറ്റ് ചെയ്തതോടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. കശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലക്കാരനാണ് അഹമ്മദ്. അവിടംകൊണ്ടും തീര്‍ന്നില്ല, ഇന്ത്യാ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ ലഞ്ച് സമയത്ത് ഷെയ്ന്‍ വോണിന്റെ ആവശ്യപ്രകാരം വീഡിയോ ടെലിവിഷനിലും കാണിച്ചു.

Scroll to load tweet…
Scroll to load tweet…