മുംബൈ: ക്യാച്ചെടുക്കേണ്ടത് എങ്ങനെയെന്ന് ന്യൂസിലന്‍ഡ് താരം സാന്റ്നര്‍ക്ക് ബോള്‍ ബോയ് കാണിച്ചുകൊടുത്തു. ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ഏകദിനത്തിലായിരുന്നു രസകരമായ സംഭവം. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ കോലിയുടെ അനായാസ ക്യാച്ച് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു സാന്റ്നര്‍ കൈവിട്ടിരുന്നു.
ഇതിനുശേഷമായിരുന്നു ഫൈന്‍ ലെഗ്ഗിലേക്ക് കോലി പറത്തിയ സിക്സര്‍ 14കാരനായ ബോള്‍ ബോയ് ഒറ്റ കൈയില്‍ പറന്നുപിടിച്ചത്. ഫൈന്‍ ലെഗ്ഗില് ഫീല്‍ഡ് ചെയ്യുകയായിരുന്ന കോളിന്‍ മണ്‍റോയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ക്യാച്ച്.
How’s this for a catch from an under 14 ball boy in Mumbai. Catching Kohli.@talkSPORT@SkySportsNewspic.twitter.com/R0hOf2N077
— Biggus Cattus (@BiggusCat) October 22, 2017
