കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി. ഐ.എസ്.എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം കാക്കാന്‍ മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് ഉണ്ടാകില്ല. വടക്കന്‍ അയര്‍ലന്‍ഡ് ടീമംഗമായ ഹ്യൂസ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയാനുമായി ഒരു വര്‍ഷത്തേയ്ക്ക് കരാറില്‍ ഒപ്പിട്ടതോടെയാണ് താരം ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത സീസണില്‍ ഉണ്ടാകില്ലെന്ന വ്യക്തമായി. 

ഓഗസ്റ്റ് അഞ്ചു മുതല്‍ അടുത്ത വര്‍ഷം മെയ് 13 വരെയാണ് സ്‌കോട്ടീഷ് പ്രീമിയിര്‍ ലീഗ് മത്സരം നടക്കുന്നത്. ജനുവരിയില്‍ സ്‌കോട്ടീഷ് ലീഗില്‍ കളിച്ച ഹ്യൂസ് എട്ട് മത്സരങ്ങളില്‍ ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയാനായി കളിച്ചു. ഇതോടെയാണ് താരവുമായി അടുത്ത സീസണില്‍ കൂടി കരാര്‍ നീട്ടാന്‍ ക്ലബ് തീരുമാനിച്ചത്.