സഞ്ജുവിനെ കുറിച്ച് എബി ഡി വില്ലിയേഴ്സിന് പറയാനുള്ളത്..

First Published 17, Apr 2018, 1:10 PM IST
AB de Villiers on sanju samson
Highlights
  • ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും സഞ്ജുവിനെ നല്ലവാക്കുകള്‍ക്കൊണ്ട് പൊതിഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ സഞ്ജു സാംസണ്‍ പുറത്തെടുത്ത വെടിക്കെട്ട് ഇന്നിങ്‌സിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും സഞ്ജുവിനെ നല്ലവാക്കുകള്‍ക്കൊണ്ട് പൊതിഞ്ഞു. ഡിവില്ലിയേഴ്‌സിന്റെ വാക്കുകള്‍...

രാജസ്ഥാന് വേണ്ടി സഞ്ജു കളിച്ചത് ഒരു സ്‌പെഷ്യല്‍ ഇന്നിങ്‌സായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സഞ്ജു സാംസണുമായി ഇമെയ്്ല്‍ വഴി ബന്ധപ്പെടാറുണ്ട്. ഒരുപാട് കഴിവുകളുള്ള ഒരുതാരം ഇന്ത്യയില്‍ നിന്ന് വളര്‍ന്നുവരുന്നതില്‍ ഒരുപാട് സന്തോഷം തോന്നുന്നു. അവന് എത്ര ദൂരം പോവാന്‍ കഴിയും..? എന്റെ വാക്കുകള്‍ വിശ്വസിക്കൂ... അവന്റെ കഴിവിന് ഒരു പരിധിയുമില്ല... 

എന്റെ വാക്കുകള്‍ വിശ്വസിക്കൂ... അവന്റെ കഴിവിന് ഒരു പരിധിയുമില്ല...

രാജസ്ഥാന്‍ റോയല്‍സിനെതിരേ 19 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടത്. 45 പന്തില്‍ 92 റണ്‍സെടുത്ത സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു രാജസ്ഥാന്റെ വിജയം.
 

loader