വിരാട് കോലിക്ക് പകരം അടുത്ത ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ നയിക്കുക പുതിയ നായകനായിരിക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലകനായി ഡാനിയേല്‍ വെറ്റോറിക്ക് പകരം ഗാരി കിര്‍സ്റ്റനെ നിയമിച്ച ആര്‍സിബി ക്യാപ്റ്റനായി കോലിക്ക് പകരം എ.ബി.ഡിവില്ലിയേഴ്സിനെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗലൂരു: വിരാട് കോലിക്ക് പകരം അടുത്ത ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ നയിക്കുക പുതിയ നായകനായിരിക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലകനായി ഡാനിയേല്‍ വെറ്റോറിക്ക് പകരം ഗാരി കിര്‍സ്റ്റനെ നിയമിച്ച ആര്‍സിബി ക്യാപ്റ്റനായി കോലിക്ക് പകരം എ.ബി.ഡിവില്ലിയേഴ്സിനെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സീസണിലും ഐപിഎല്‍ കിരീടം കൈവിട്ടതോടെയാണ് കോലിക്ക് പകരം നായകനെ ആര്‍സിബി അന്വേഷിച്ചതെന്നാണ് സൂചന. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്സിന്റെ സേവനം സീസണ്‍ മുഴുനന്‍ ആര്‍സിബിക്ക് ലഭ്യമാകുകയും ചെയ്യും.
2013 സീസണ്‍ മുതല്‍ ആര്‍സിബിയുടെ നായകനാണ് കോലി. ക്യാപ്റ്റന്‍സിയുടെ ഭാരം ഒഴിയുന്നതോടെ കോലിക്ക് കൂടുതല്‍ സ്വതന്ത്രനായി കളിക്കാനാവും. ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ കളിക്കുന്ന ആര്‍സിബിക്ക് ഇതുവരെ കിരീടത്തില്‍ കൈയെത്തി പിടിക്കാനായിട്ടില്ല. ഈ സീസണില്‍ പ്ലേ ഓഫിലെത്താന്‍ അവസാന മത്സരത്തില്‍ ജയം മതിയായിട്ടും ആര്‍സിബി തോറ്റു.
