ഒട്ടും എളുപ്പമായിരുന്നില്ല അചിന്ത സിയോളിയെന്ന ഇരുപതുകാരന് ഈ നിമിഷത്തിലെത്തിലേക്കെത്താൻ. ഒരുപാട് നീറുന്ന ഓര്‍മ്മകളുമായാണ് ഭാരദ്വേഹനത്തില്‍ 73 കിലോ ഗ്രാം വിഭാഗത്തില്‍ ആകെ 313 കിലോ ഗ്രാം ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ അചിന്ത സ്വര്‍ണ മെഡൽ കഴുത്തിലണിഞ്ഞത്.
ബര്‍മിഹ്ഗാം: എതിരാളികളെ മാത്രമല്ല. ഇല്ലായ്മകളെയും അതിജീവിച്ചാണ് അചിന്ത സിയോളി കോമണ്‍വെൽത്ത് ഗെയിംസ് ഭാരദ്വേഹനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. അച്ഛന്‍റെ അകാല മരണവും, കുടുംബത്തിന്‍റെ പട്ടിണിയും കാരണം തയ്യൽ ജോലിയെടുക്കേണ്ടി വന്ന അചിന്തയുടെ നേട്ടം കായിക ലോകത്തിനാകെ പ്രചോദനമാണ്.
ഒട്ടും എളുപ്പമായിരുന്നില്ല അചിന്ത സിയോളിയെന്ന ഇരുപതുകാരന് ഈ നിമിഷത്തിലെത്തിലേക്കെത്താൻ. ഒരുപാട് നീറുന്ന ഓര്‍മ്മകളുമായാണ് ഭാരദ്വേഹനത്തില്‍ 73 കിലോ ഗ്രാം വിഭാഗത്തില്‍ ആകെ 313 കിലോ ഗ്രാം ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ അചിന്ത സ്വര്‍ണ മെഡൽ കഴുത്തിലണിഞ്ഞത്. ബംഗാളിലെ ദേയൽപൂരെന്ന കുഗ്രാമത്തിലെ ഒരു ചായ്പ്പിൽ നിന്നായിരുന്നു സുവര്‍ണ നേട്ടത്തിലേക്കുള്ള അചിന്തയുടെ തുടക്കം. ഭാരോദ്വഹനത്തിലേക്ക് വഴി നടത്തിയതാകട്ടെ ജ്യേഷ്ഠൻ അലോക്.
കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം, ഭാരദ്വേഹനത്തില്‍ വെള്ളി
പ്രയാസങ്ങൾ ഏറെ ഉണ്ടായിരുന്നെങ്കിലും അച്ഛൻ പ്രതീക് മക്കളുടെ ആഗ്രഹത്തിന് ഒരിക്കലും തടസം നിന്നില്ല. പറ്റുംപോലെയെല്ലാം പിന്തുണച്ചു. എന്നാൽ പ്രതീകിന്‍റെ അപ്രതീക്ഷിത മരണം എല്ലാം തകിടം മറിച്ചു. അചിന്തക്ക് പ്രായം പന്ത്രണ്ട് വയസ് മാത്രം. ഭക്ഷണത്തിന് പോലും പ്രയാസം അനുഭവിച്ച നാളുകൾ. അമ്മയ്ക്കൊപ്പം തയ്യൽ ജോലി ചെയ്താണ് ഇരുവരും പരിശീലനത്തിനുള്ള
പണം കണ്ടെത്തിയിരുന്നത്. പക്ഷെ അതുകൊണ്ട് ഒന്നുമായില്ല.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു; ഭാരോദ്വഹനത്തില്‍ അചിന്തയ്ക്ക് സ്വര്‍ണം
ഇതോടെ അനുജനായി അലോക് തന്‍റെ കരിയര്‍ ഉപേക്ഷിച്ചു. അചിന്തയ്ക്ക് പരിശീലനത്തിനുള്ള പണം സ്വരുക്കൂട്ടി. അലോക് എന്ന ചേട്ടന്‍റെ നിസ്വാര്‍ത്ഥ സ്നേഹം കൂടിയാണ് അചിന്തയുടെ ഈ മെഡൽ. അനുജന്‍റെ നേട്ടത്തിൽ അലോകിനും അളവില്ലാത്ത അഭിമാനം. അതുകൊണ്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണം തന്‍റെ ജേഷ്ഠനം പരിശീലകനുമാണ് സമര്‍പ്പിക്കുന്നതെന്ന് അചിന്ത പറഞ്ഞത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ തന്‍റെ കഴിവ് പരിശോധിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അചിന്ത പറയുന്നു.
ഇന്ത്യൻ ക്യാമ്പില്‍ സ്ഥിരാംഗമായതോടെയാണ് അചിന്തയുടെ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണം ഒരു തുടക്കം മാത്രം. ഇന്ത്യ ഇനിയുമേറെ മെഡലുകൾ ഈ ബംഗാളുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്നു. പാരീസ് ഒളിംപ്കിസില്‍ ഇന്ത്യക്ക് പ്രതീക്ഷ വെക്കാവുന്ന പേരുകൂടിയാണ് ഈ ഇരുപതുകാരന്‍.
