ലണ്ടന്‍: സെക്കന്‍റുകള്‍ പോലും വിലപ്പെട്ട ഫുട്ബോളില്‍ സമയക്കുടുക്കില്‍ ഇംഗ്ലീഷ് ക്ലബ് ലെസ്റ്റ്ര്‍ സിറ്റി. സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മധ്യനിരതാരം അഡ്രെന്‍ സില്‍വയെ ക്ലബിലെത്തിക്കാനുള്ള ശ്രമം ട്രാന്‍സ്ഫര്‍ പേപ്പറുകള്‍ 14 സെക്കന്‍റ് വൈകിയതിനാല്‍ പാളി. ആഗസ്റ്റ് 31 രാത്രി 11 വരെയായിരുന്നു ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫിഫ അനുവധിച്ചിരുന്ന സമയം. 

വൈകിയെത്തിയ അപേക്ഷ ഉടന്‍ തന്നെ എഫ് എ കപ്പ് അധികൃതര്‍ കൈമാറിയെങ്കിലും ഫിഫ ഗവേര്‍ണിംഗ് ബോഡി തള്ളി. എന്നാല്‍ സമയത്തിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതായാണ് ക്ലബിന്‍റെ വാദം. ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ഫിഫ മറുപടി നല്‍കും. അല്ലാത്തപക്ഷം ജനുവരിയില്‍ മാത്രമേ ലെസ്റ്റ്ര്‍ സിറ്റിക്ക് സില്‍വയെ രജിസ്റ്റര്‍ ചെയ്യാനാകൂ. 22 മില്ല്യണ്‍ യൂറോയാണ് അഡ്രെന്‍ സില്‍വയ്ക്ക് ലെസ്റ്റ്ര്‍ വിലയിട്ടിരുന്നത്.