മുംബൈ: ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്‍റെ കന്നി മത്സരം ഇന്ത്യക്കെതിരെ ജൂണില്‍. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജൂണ്‍ 14 മുതല്‍ 18 വരെയാണ് ചരിത്ര ടെസ്റ്റ് നടക്കുക. ക്രിക്കറ്റിലെ വരുംകാലശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഫ്ഗാനുമായുള്ള ഏക ടെസ്റ്റ് മത്സരം ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ആവേശമാകുമെന്നുറപ്പാണ്.
മാന്ത്രിക സ്‌പിന്നര്‍ റാഷിദ് ഖാനെയും നായകന്‍ മുഹമ്മദ് നബിയെയും പോലുള്ള താരങ്ങളാണ് അഫ്ഗാന്‍റെ കരുത്ത്. ലോകമെമ്പാടുമുള്ള ട്വന്‍റി20 ലീഗുകളില്‍ മികച്ച പ്രകടനം കാഴച്ചവെക്കുന്ന റാഷിദ് ഖാന്‍ വരുന്ന ഐപിഎല്‍ ലേലത്തില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ്. റാഷിദ് ഖാനെ കൂടാതെ മറ്റ് 12 അഫ്ഗാന്‍ താരങ്ങളും ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.
