ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക് ബാറ്റ്സ്മാന്‍ അസ്ഹര്‍ അലി റണ്ണൗട്ടായത് കണ്ട് ആരാധകര്‍ കണ്ണുതള്ളിയതേയുള്ളു. അതിന് പിന്നാലെ മറ്റൊരു രസകരമായ റണ്ണൗട്ടിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണില്‍ നിന്നാണ്. പ്ലങ്കറ്റ് ഷീല്‍ഡ് മത്സരത്തില്‍ വെല്ലിംഗ്ടണും ഒട്ടാഗോയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ റണ്ണൗട്ട് അരങ്ങേറിയത്.
വെല്ലിംഗ്ടണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക് ബാറ്റ്സ്മാന്‍ അസ്ഹര്‍ അലി റണ്ണൗട്ടായത് കണ്ട് ആരാധകര്‍ കണ്ണുതള്ളിയതേയുള്ളു. അതിന് പിന്നാലെ മറ്റൊരു രസകരമായ റണ്ണൗട്ടിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണില്‍ നിന്നാണ്. പ്ലങ്കറ്റ് ഷീല്‍ഡ് മത്സരത്തില്‍ വെല്ലിംഗ്ടണും ഒട്ടാഗോയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ റണ്ണൗട്ട് അരങ്ങേറിയത്.
ഒട്ടാഗോയുടെ നഥാന്‍ സ്മിത്തും മൈക്കല്‍ റിപ്പണുമായിരുന്നു ക്രീസില്‍. 47-ാം ഓവറില്‍ ഫൈന്‍ ലെഗ്ഗിലേക്ക് റിപ്പണ്‍ ഫ്ലിക്ക് ചെയ്ത പന്തില്‍ രണ്ടാം റണ്ണിനായി ഓടിയതായിരുന്നു ഇരുവരും. അനായാസം രണ്ട് റണ്ണെടുക്കാമായിരുന്നെങ്കിലും ആദ്യ റണ്‍ പൂര്‍ത്തിയാക്കി തിരിയുന്നതിനിടെ റിപ്പണ്‍ ബൗളിംഗ് എന്‍ഡില്‍ കാല്‍ വഴുതി വീണു.
എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ റിപ്പണ്‍ വീഴുന്നത് കണ്ട് സ്മിത്ത് പെട്ടെന്ന് തിരിഞ്ഞോടാന്‍ ശ്രമിച്ചെങ്കിലും സ്മിത്തും പിച്ചിന് നടുക്ക് കാല്‍ വഴുതി വീണു. വീണുകിടക്കുന്ന ഇരുവരെയും സാക്ഷിയാക്കി വെല്ലിംഗ്ടണ്‍ വിക്കറ്റ് കീപ്പര്‍ ലാച്ചി ജോണ്‍സ് അനായാസം ബെയ്‌ല്‍സിളക്കുകയും ചെയ്തു.
