പൂനെ: ഐപിഎല്ലിനിടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന്റെ സഹഉടമ ഹര്‍ഷ ഗോയങ്ക എംഎസ് ധോണിക്കെതിരെ നടത്തിയ ട്വീറ്റുകളുണ്ടാക്കിയ പുകില് ഒന്ന് അടങ്ങിയതേയുള്ളു. ഇപ്പോഴിതാ ധോണിയെ വിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പിടിച്ചിരിക്കുകയാണ് ഗോയങ്ക. ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്തുന്നതിനായി ബിസിസിഐ പരസ്യം നല്‍കിയ പശ്ചാത്തലത്തിലാണഅ ഗോയങ്കയുടെ ട്വീറ്റ് വന്നിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനായി അപേക്ഷിക്കാം. യോഗ്യതകള്‍ ഇവയൊക്കെയാണ്, ടീമിന്റെ യാത്രാ ഷെഡ്യൂള്‍ തയാറാക്കുക, ഹോട്ടല്‍ റൂമുകള്‍ ഉറപ്പുവരുത്തുക, ബിസിസിഐയും ക്യാപ്റ്റന്‍ വിരാട് കോലിയെയും അനുസരിക്കുക എന്നായിരുന്നു ഗോയങ്കയുടെ ട്വീറ്റ്. ഐപിഎല്ലില്‍ പൂനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു പുറത്താക്കിയതിനെത്തുടര്‍ന്ന് ഗോയങ്ക ധോണിയെ അധിക്ഷേപിച്ച് നടത്തിയ ട്വീറ്റുകള്‍ക്കെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷമാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലക സ്ഥാനമൊഴിഞ്ഞത്. കുംബ്ലെയ്ക്ക് പകരക്കാരനെത്തേടിയാണ് ബിസിസിഐ പരസ്യം നല്‍കിയത്.
