ഹൈദരാബാദ്: വിജയറണ്‍ കുറിച്ച് പൃഥ്വി ഷാ. അവസരമൊരുക്കി കെ.എല്‍ രാഹുല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ വിജയറണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പൃഥ്വി. 18 വര്‍ഷവും 339 ദിവസവുമാണ് പൃഥ്വിയുടെ പ്രായം. പാറ്റ് കുമ്മിന്‍സാണ് ഏറ്റവും പ്രായം കുറഞ്ഞ താരം. ദക്ഷിണാഫ്രിക്കയ്ക്കതിരേ വിജയറണ്‍ നേടുമ്പോള്‍ 18 വര്‍ഷവും 198 ദിവസവുമായിരുന്നു പ്രായം. വിജറണ്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമമെന്ന റെക്കോഡ് പൃഥ്വിക്ക് സ്വന്തമായി.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ് മാത്രം. രാഹുല്‍ വിന്‍ഡീസ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിനെ നേരിടുന്നു. ആദ്യ രണ്ട് പന്തുകളില്‍ ഇരുവരും ഓരോ രണ്‍ വീതം നേടി. 

പിന്നീട് വിജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍ മാത്രം. അടുത്ത നാല് പന്തുകളും രാഹുല്‍ പ്രതിരോധിച്ചു. വിജയറണ്‍ നേടാന്‍ പൃഥ്വിയെ ക്ഷണിക്കുക മാത്രമായിരുന്നു ലക്ഷ്യം. അടുത്ത ഓവര്‍ എറിഞ്ഞ രവീന്ദ്ര ബീഷുവിന്റെ ആദ്യ പന്തില്‍ ബൗണ്ടറി പൃഥ്വി വിജറണ്‍ കുറിച്ചു. വീഡിയോ കാണാം...