ലണ്ടന്‍: അര്‍ജന്‍റീനയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. മുന്നേറ്റതാരം സെര്‍ജിയോ അഗ്യൂറോയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. അഗ്യൂറോയ്ക്ക് പരിക്കേറ്റ വിവരം അദ്ദേഹത്തിന്‍റെ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി സ്ഥിരീകരിച്ചു. ഇതോടെ ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ പെറുവിനേയും ഇക്വഡോറിനേയും നേരുടുന്ന ടീമില്‍ അഗ്യൂറോ കാണില്ല എന്നുറപ്പായി.
അഗ്യൂറോ സഞ്ചരിച്ച ടാക്‌സി കാര്‍ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അവശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടാല്‍ അര്‍ജന്‍റീന ലേകകപ്പില്‍ നിന്ന് പുറത്താകും. ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ നിലവില്‍ 24 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്‍റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ലോകകപ്പിന് യോഗ്യത ലഭിക്കുക.
