ബംഗളൂരു: ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. 27ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തിനാണ് നിര്‍ദേശവുമായി ജഡേജ രംഗത്തെത്തിയത്. രോഹിത് ശര്‍മ, ഉമേഷ് യാദവ്, ഋഷഭ് പന്ത്/ദിനേശ് കാര്‍ത്തിക് എന്നിവരെ മാറ്റണമെന്നാണ് ജഡേജ അഭിപ്രായപ്പെടുന്നത്. 

രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കി ശിഖര്‍ ധവാനെ തിരികെ കൊണ്ടുവരണമെന്ന് ജഡേജ അഭിപ്രായപ്പെട്ടു. അദ്ദേഹം തുടര്‍ന്നു... പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല രോഹിത്തിന്റെ മാറ്റേണ്ടത്. ഓസ്‌ട്രേലിയന്‍ പരമ്പര മുതല്‍ രോഹിത് തുടര്‍ച്ചയായി കളിച്ചുക്കൊണ്ടിരിക്കുകയാണ്. അതുക്കൊണ്ട് രണ്ടാം ടി20യില്‍ കെ.എല്‍. രാഹുലിനൊപ്പം രോഹിത് ഓപ്പണ്‍ ചെയ്യണമെന്നും ജഡേജ.

പന്ത് അല്ലെങ്കില്‍ കാര്‍ത്തിക് എന്നിവരില്‍ ഒരാളെ പുറത്തിരുത്തി വിജയ് ശങ്കറിന് അവസരം നല്‍കണമെന്നും ജഡേജ. ഇരുവരും ആദ്യ ടി20യില്‍ പരാജയപ്പെട്ടിരുന്നു. അവസാന ഓവറില്‍ റണ്‍ വിട്ടുനല്‍കിയ ഉമേഷ് യാദവിന് പകരം സിദ്ധാര്‍ത്ഥ് കൗള്‍ ടീമിലെത്തണമെന്നും ജഡേജ അഭിപ്രായപ്പെട്ടു.