ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് മത്സരത്തിന്‍റെ അവസാന ദിവസമാണ് ഇന്ത്യന്‍ ഉപനായകന്‍ അജയ്ക്യ രാഹാന തന്‍റെ മാന്യതയുടെ ഉന്നതി കാണിക്കുന്ന രംഗം ഉണ്ടായത്. കിവീസ് താരം സ്ലിപ്പിലേക്ക് തോണ്ടിയട്ട പന്ത് ഉജ്ജ്വലമായി ഒറ്റകൈ കൊണ്ട് രാഹാനെ കൈപിടിയില്‍ ഒതുക്കി. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് വീഴറ്റ ആഘോഷിക്കാന്‍ തുടങ്ങി. എന്നാല്‍ പന്ത് നിലത്ത് കുത്തിയോ എന്ന കാര്യത്തില്‍ രാഹനെയ്ക്ക് സംശയം.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ സംശയം തുറന്ന് പ്രകടിപ്പിക്കാന്‍ രഹാനെ മടിച്ചില്ല. അമ്പയറിനോട് റിവ്യൂ ആവശ്യപ്പെട്ടു. റിവ്യൂവില്‍ പന്ത് നിലത്ത് കുത്തിയോ എന്ന് ഉറപ്പിക്കാനായില്ലെങ്കിലും സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന്‍ നല്‍കുകയായിരുന്നു.
