നാഗ്പൂര്‍: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സ്പിന്‍ കുഴികള്‍ വിദേശ ടീമുകള്‍ക്ക് അത്ര പ്രിയങ്കരമല്ല. പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ ഇരുകൈ കൊണ്ട് പന്തെറിഞ്ഞ് ഓസ്ട്രേലിയന്‍ ടീമിനെ വിറപ്പിച്ചു 24 കാരനായ സ്പിന്നര്‍ അക്ഷയ് കര്‍ണെവാര്‍. ഒരേ ഓവറില്‍ ഇരു കൈകള്‍ കൊണ്ടും മാറിമാറി പന്തെറിഞ്ഞാണ് അക്ഷയ് ഓസീസ് ബാറ്റ്സ്മാന്‍മാരെ കുടുക്കിയത്.
നാഗ്പൂരില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും ഓസീസ് ഇലവനും തമ്മിലുള്ള സന്നാഹ മത്സരത്തില്‍ വലംകൈയ്യന്‍ ബാറ്റ്സ്മാന് ഇടതുകൈ കൊണ്ടും ഇടംകൈയ്യന്‍ ബാറ്റ്സ്മാന് വലതുകൈ ഉപയോഗിച്ചായിരുന്നു അക്ഷയുടെ പ്രഹരം. എന്നാല്‍ മല്‍സരത്തില്‍ സന്ദര്‍ശകരായ ഓസ്ട്രേലിയന്‍ ടീം ബോര്‍ഡ് പ്രസിഡന്‍ഷ്യല്‍ ഇലവനെതിരെ തകര്‍പ്പന്‍ ജയം നേടി. മുമ്പും ഇരുകൈകള്‍ കൊണ്ട് പന്തെറിഞ്ഞിട്ടുണ്ട് അക്ഷയ്.
