മൊഹാലി: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം ആംലയും ഐപിഎല്ലില്‍ കളിക്കുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് ആംലയെ ഐപിഎല്ലില്‍ എത്തിക്കുന്നത്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തുപോയതോടെയാണ് ആംലയ്ക്ക് നറുക്ക് വീണത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നെങ്കിലും ആംലയെ ഐപിഎല്‍ ടീമുകളാരും സ്വന്തമാക്കാന്‍ തയാറായിരുന്നില്ല. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ കഴിഞ്ഞ ലേലത്തിലും ആര്‍ക്കും വേണ്ടായിരുന്നു.
