റോം: ഇറ്റാലിയന്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ആന്ദ്രേ പിര്‍ലോ വിരമിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി
എഫ്‌ സിയുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുന്നതോടെയാണ് പിര്‍ലോ പ്രൊഫഷണല്‍ ഫുട്‌ബോളിനോട് വിട പറയുക.
2006ല്‍ ഇറ്റലിയെ ലോകചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പിര്‍ലോ, എസി മിലാന്‍, യുവന്റസ് ടീമുകളുടെ താരമായിരുന്നു. മുപ്പത്തിയെട്ടുകാരനായ പിര്‍ലോ ഇറ്റലിക്ക് വേണ്ടി 116 മത്സരങ്ങളില്‍ കളിച്ചു. 2015ലാണ് പ്ലേമേക്കറായ പിര്‍ലോ യുവന്റസില്‍ നിന്ന് മേജര്‍ ലീഗ് സോക്കറിലെത്തിയത്.