ചിട്ടയായ രീതിയിലുള്ള ബാല്യമാകാം തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചെന്ന നിലയില്‍ ഹെഡ്മാസ്റ്റര്‍ എന്ന വട്ടപ്പേര് നല്‍കാന്‍ കാരണമെന്ന് അനില്‍ കുബ്ലെ. ബാല്യത്തില്‍ പഠിച്ച മൂല്യങ്ങളാണ് തനിക്കൊപ്പമുള്ളതെന്നും കുബ്ലെ പറഞ്ഞു. തന്റെ മുത്തച്ഛന്‍ സ്കൂള്‍ ഹെഡ്മാസ്ററര്‍ ആയിരുന്നെന്നും ഒരു ഹെഡ്മാസ്റ്റര്‍ക്കുണ്ടാവേണ്ട മൂല്യത്തേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അനില്‍ കുബ്ലെ കൂട്ടിച്ചേര്‍ത്തു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഥല്ലേയുമായുള്ള സംസാരത്തിനിടെയാണ് കുംബ്ലെയുടെ പ്രതികരണം. ഒരു നല്ല ക്രിക്കറ്റ് കളിക്കാരനായുള്ള വളര്‍ച്ചയ്ക്കിടയില്‍ ചിട്ടയായുള്ള ജീവിതം ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നത് ഇവിടെ ചിലര്‍ക്കൊക്കെ മനസിലാകുമെന്നും കൂട്ടിച്ചേര്‍ത്തു. വിരാട് കോലിയും അനില്‍ കുംബ്ലെയും തമ്മില്‍ പരിശീലന രീതിയെച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതിനെതുടര്‍ന്നാണ് അനില്‍ കുബ്ലെ ഇന്ത്യന്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.