രാജ്കോട്ട്: ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ വിലകുറച്ചുകണ്ടാല്‍ തിരിച്ചടിയായിരിക്കും ഫലമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെ. കഴിഞ്ഞ തവണ ഇന്ത്യയിലെത്തിയപ്പോള്‍ ഇംഗ്ലണ്ട് 2-1ന് പരമ്പര നേടിയകാര്യം മറക്കരുതെന്നും കുംബ്ലെ ടീം അംഗങ്ങളെ ഓര്‍മിപ്പിച്ചു.

ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെയും ജോ റൂട്ടിനെയുമാണ് ഇംഗ്ലണ്ട് നിരയില്‍ ഏറ്റവുമധികം ഭയക്കേണ്ടതെന്നും കുംബ്ലെ പറഞ്ഞു. എന്നാല്‍ ഇവരെ മാത്രം ശ്രദ്ധിച്ചാല്‍ മതിയാവില്ല. മറ്റ് നിരവധി താരങ്ങളുണ്ട് അവര്‍ക്ക്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം പുറത്തെടുത്താലെ വിജയവുമായി മടങ്ങാനാവൂ എന്നും കംബ്ലെ പറഞ്ഞു.

പരിശീലകനെന്ന നിലയില്‍ തന്റെ കീഴില്‍ വെസ്റ്റിന്‍ഡീസിനെതിരെ നാലും ന്യൂസിലന്‍ഡിനെതിരെ മൂന്നും ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചത്. ഓരോ മത്സരം കഴിയുംതോറും ടീം ഏറെ മെച്ചപ്പെടുന്നുണ്ടെന്നും കുംബ്ലെ പറഞ്ഞു.