ലണ്ടന്‍: പ്രൊഫഷണല്‍ ബോക്‌സിംഗ് കരിയറിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് ജയം . വിജേന്ദറിന്റെ എതിരാളിയായ ഫ്രഞ്ച് ബോക്‌സര്‍ മാറ്റിയോസ് റോയര്‍ അഞ്ചാം റൗണ്ടില്‍ പിന്മാറി
44 മത്സരങ്ങളുടെ പരിചയമുള്ള മാറ്റിയോസ് റോയര്‍ക്കെതിരെ ജയം എളുപ്പമാകില്ലെന്ന് പറഞ്ഞ് റിംഗിലെത്തിയ വിജേന്ദര്‍ ഫ്രഞ്ച് ബോക്‌സറെ ഓടിച്ചിട്ട് ഇടിച്ചു. രണ്ടാം റൗണ്ടിലേ വിജേന്ദറിന്റെ ഇടികൊണ്ട് റോയര്‍ അവശനായി. വിജയം മണത്ത ഇന്ത്യന്‍ താരം എതിരാളിയോട് ഒരു ദയയും കാട്ടാന്‍ പോയില്ല.
ഇന്ത്യന്‍ താരത്തിന്റെ ഇടിയേറ്റ് കണ്ണ് പാതിയടഞ്ഞുപോയ റോയര്‍ അഞ്ചാം റൗണ്ടില്‍ പിന്മാറി. വിജേന്ദറിന് വീണ്ടുമൊരു നോക്കൗട്ട് ജയം. ജൂലൈയില്‍ ഇന്ത്യയിലെ ആദ്യ അങ്കത്തിനൊരുങ്ങുന്ന വിജേന്ദറിന് ലണ്ടനില്‍ ഈ മാസം 13ന് ഒരു മത്സരം കൂടിയുണ്ട്.
