കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേജര്‍ക്ക് പറ്റിയ പറ്റ് അറിഞ്ഞാല്‍ ഇനി ആരും ഇയാന്‍ ഹ്യൂമിനോട് ബെറ്റ് വക്കില്ല. ഡല്‍ഹി ഡൈനാമോസിനെതിരെ ഹാട്രിക് നേടിയ ഹ്യൂമിന്റെ ആഘോഷം അവസാനിച്ചത് മാനേജര്‍ ആന്റണി തോമസിന്റെ താടിയിലാണ്.
ഹ്യൂം ഹാട്രിക് അടിച്ചാല്‍ താടി വടിയ്ക്കാമെന്ന് ആന്റണി തോമസ് ഹ്യൂമിനോട് ബെറ്റ് വച്ചിരുന്നു. ബെറ്റ് വച്ച് ഹ്യൂം നേരെ ഇറങ്ങിയത് ദില്ലിയിലെ ഗ്രൗണ്ടിലേക്ക്. കളിക്കിടെ തലപൊട്ടിയിട്ടും തുടര്‍ന്ന കളിയില്‍ താരം ഹാട്രിക് അടിയ്ക്കുകയും ചെയ്തു.
മൂന്നാം ഗോളും പിറന്ന ശേഷം സൈഡ്‌ലൈനിനരികിലേക്ക് ഓടിയെത്തിയ ഹ്യൂം ഷേവ് ചെയ്യുന്നതായി ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ആദ്യം ഈ ആംഗ്യത്തിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും ശേഷം ഹ്യൂം ഇന്‍സ്റ്റഗ്രാമിലിട്ട ഫോട്ടോയൊടെ എല്ലാവര്‍ക്കും കാര്യം മനസ്സിലായി.
അങ്ങനെ കളി വിജയിച്ചതും ഹ്യൂമിന്‍െ ഹാട്രിക്കുകൂടി ആഘോഷിച്ചത് അങ്ങെനെ ആന്റണിയുടെ താടിവടിച്ചാണ് ടീം തീര്‍ത്തത്. സി കെ വിനീതും റിനോ ആന്റോയും മുന്‍കൈ എടുത്തായിരുന്നു ഈ ബെറ്റ് പൂര്‍ത്തിയാക്കിയത്.
