സിക്സ് അടിച്ചു, പക്ഷെ ആ ബാറ്റ്സ്മാന്‍ ഔട്ടായി

First Published 2, Mar 2018, 2:36 PM IST
Anwar Ali getting hit wicket after hiting a six in match 10 of PSL 2018
Highlights
  • സിക്സ് ആടിച്ചിട്ടും ഔട്ടാകുക, അവിശ്വസനീയം എന്ന് തോന്നാവുന്ന സംഭവം നടന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗിലാണ്

സിക്സ് ആടിച്ചിട്ടും ഔട്ടാകുക, അവിശ്വസനീയം എന്ന് തോന്നാവുന്ന സംഭവം നടന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗിലാണ്. ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരം അന്‍വര്‍ അലിയാണ് സിക്‌സ് നേടിയിട്ടും അശ്രദ്ധ കൊണ്ട് ഹിറ്റ് വിക്കറ്റായത്

പെഷവാര്‍ ടീമിന്‍റെ ബൗളര്‍ വഹാബ് റിയാസിന്‍റെ പന്ത് നേരിട്ട അന്‍വര്‍ അലി ബാക്ക് ഫൂട്ടിലിറങ്ങി ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ ബോള്‍ സിക്സിലേക്ക് പറത്തി. എന്നാല്‍ ഷോട്ടിനിടെ അലിയുടെ കാല് തട്ടി ബെയില്‍ ഇളകിയിരുന്നു.

എതിരാളികള്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ അന്‍വര്‍ അലി ഔട്ടെന്ന് വിധിച്ചു.  നാല് പന്തില്‍ മൂന്ന് റണ്‍സായിരുന്നു അന്‍വര്‍ അലിയുടെ സമ്പാദ്യം.

loader