കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്‍റീന സെമിയില്‍. ക്വാര്‍ട്ടറില്‍ വെനിസ്വേലയെ ഒന്നിനെതിരെ നാലു ഗോളിന് അര്‍ജന്‍റീന തകര്‍ത്തു.

അര്‍ജന്റീനയ്ക്കു വേണ്ടി ഗോണ്‍സ്വാലോ ഹിഗ്വൈന്‍ രണ്ടും ലിയൊണല്‍ മെസി, എറിക് ലമേല എന്നിവര്‍ ഒരോ ഗോളും നേടി.

അര്‍ജന്‍റീനക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പം മെസി എത്തി.