ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി ടീമില്‍ ഉള്‍പ്പെടുത്തിയെന്നുള്ളതാണ് പ്രത്യേകത.
ബ്യൂണസ് ഐറിസ്: മൂന്ന് പുതുമുഖങ്ങളെ ഉള്പ്പെടുത്തി അര്ജന്റീനയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. 35 അംഗ സാധ്യതാ ടീമിനെയാണ് ഇപ്പോള് പ്രഖ്യാപിച്ചത്. ഇന്റര്മിലാന് സ്ട്രൈക്കര് മൗറോ ഇക്കാര്ഡി ടീമില് ഉള്പ്പെടുത്തിയെന്നുള്ളതാണ് പ്രത്യേകത. എന്നാല് അവസാന ഇലവനില് ഉള്പ്പെടുമോ എന്നുള്ളത് ചോദ്യചിഹ്നമായി നില്ക്കുന്നു.
ഗോള്കീപ്പര് ഫ്രാങ്കോ അര്മാനി, മിഡ്ഫീല്ഡര് റിക്കാര്ഡോ സെഞ്ച്വൂറിയന്, റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്. കൊളംബിയന് ക്ലബായ അത്ലറ്റിക്കോ നാഷണലിന്റെ താരമാണ് ഫ്രാങ്കോ അര്മാനി.
ലയണല് മെസി ഉള്പ്പെടെയുള്ള പ്രമുഖര്ക്കെല്ലാം സാംപോളിയുടെ ടീമിലുണ്ട്. മെസി, ഡിബാല, ഇക്കാര്ഡി, അഗ്വേറോ, ഡിമറിയ, ഹിഗ്വയിന് എന്നിവര് അടങ്ങുന്ന അറ്റാക്കിങ് നിരയാണ് അര്ജന്റീനയുടേത്. നൈജീരിയ, ഐസ്ലന്ഡ്, ക്രൊയേഷ്യ എന്നിവര്ക്കൊപ്പമാണ് അര്ജന്റീന ആദ്യ റൗണ്ട് കളിക്കുക.



