ശതാബ്ദി കോപ്പ അമേരിക്കയിൽ പന്തുരുളാൻ രണ്ടുദിവസം മാത്രം ശേഷിക്കേയാണ് ഫുട്ബോൾ അസോസിയേഷന്‍റെ ഭീഷണി. അസോസിയേഷന്‍റെ പ്രവർത്തനങ്ങളിൽ അർജന്‍റൈൻ സർക്കാർ ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് ഫുട്ബോൾ അസോസിയേഷന്‍റെ നടപടി.
കാലിഫോർണിയയിൽ പരിശീലനം നടത്തുന്ന ടീമിനോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുമെന്ന് അർജന്‍റിനീയന്‍ ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഡാമിയൻ ഡ്യൂപിലെറ്റ് പറഞ്ഞു. ടെലിവിഷൻ സംപ്രേഷണാവകാശ വരുമാനത്തിൽ തിരിമറി നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി ഫുട്ബോൾ അസോസിയേഷന്‍റെ തെരഞ്ഞെടുപ്പ് കഴിഞ്ഞദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഇതാണ് ഫുട്ബോൾ അസോസിയേഷനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച നിലവിലെ ജേതാക്കളായ ചിലിക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യമത്സരം.
