ഹോങ്കോംഗിനെതിരായ മത്സരങ്ങള്‍ക്ക് ഏകദിന പദവി ലഭിക്കും. നേരത്തെ ഇതു സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നു.
ദുബായ്: ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങള്‍ക്കും ഐസിസിയുടെ ഏകദിന പദവി. ഐസിസിയുടെ ഏകദിന പദവിയില്ലാത്ത ഹോങ്കോംഗിന്‍റെ എല്ലാം മത്സരങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഏകദിന പദവിയില്ലാത്ത ഏക ടീമാണ് ഹോങ്കോംഗ്. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് നടക്കുന്നത്.
ഇന്ത്യയുടെ പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോംഗ്. ഹോങ്കോംഗിന്‍റെ കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളുടെ ഏകദിന പദവി നഷ്ടമാകുമോ എന്ന് നേരത്തെ ആശങ്കകളുണ്ടായിരുന്നു. സെപ്റ്റംബര്‍ 16ന് പാക്കിസ്ഥാനെതിരെയും 18ന് ഇന്ത്യക്കെതിരെയും ഹോങ്കോംഗ് മത്സരം കളിക്കുന്നുണ്ട്. ഐസിസിയുടെ നീക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആശ്വാസകരമാണ്.
