ഏഷ്യാ കപ്പിനിടെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങിയ ഹോങ്കോംഗ് താരങ്ങളെ, മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂട്ടരും അഭിനന്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ഹോങ്കോംഗിന്റെ ഡ്രസ്സിംഗ് റൂമിലെത്തിയാണ് ഇന്ത്യന്‍ ടീം അഭിനനന്ദനം അറിയിച്ചത്. 

ദുബായ്: ഏഷ്യാ കപ്പിനിടെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങിയ ഹോങ്കോംഗ് താരങ്ങളെ, മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂട്ടരും അഭിനന്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ഹോങ്കോംഗിന്റെ ഡ്രസ്സിംഗ് റൂമിലെത്തിയാണ് ഇന്ത്യന്‍ ടീം അഭിനനന്ദനം അറിയിച്ചത്.

Scroll to load tweet…

ധോണിക്കും രോഹിത്തിനും ഒപ്പം ചിത്രങ്ങള്‍ എടുക്കാന്‍ ഹോങ്കോംഗ് താരങ്ങള്‍ മത്സരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മത്സരത്തില്‍ ധോണിയെ പൂജ്യത്തിന് പുറത്താക്കിയ ഇഷാന്‍ ഖാനും ധോണിക്കൊപ്പം ചിത്രം എടുക്കാനെത്തി. ഈ ഒരു നിമിഷത്തിനായി കഴിഞ്ഞ 10 വര്‍ഷമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ഇഷാന്‍ ഖാന്‍ ധോണിയോട് പറഞ്ഞു. സ്വപ്നസാക്ഷാത്കാരമാണിതെന്നും ഇഷാന്‍ ഖാന്‍ വ്യക്തമാക്കി.

ഹോങ്കോംഗ് താരങ്ങളെ കണ്ട് തങ്ങളുടെ കളിയനുഭവങ്ങള്‍ പങ്കുവെച്ചുവെന്ന് ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു. ഭുവിക്കും ധോണിക്കും രോഹിത്തിനുമൊപ്പെം കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, എന്നിവരുമുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ 26 റൺസിനാണ് ഇന്ത്യ ഹോങ്കോംഗിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 286 റണ്‍സടിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 174 റണ്‍സടിച്ച് ഹോങ്കോംഗ് വിറപ്പിച്ചിരുന്നു. എങ്കിലും 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനെ ഹോങ്കോംഗിനായുള്ളു.