Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ദേശീയഗാനം പാടിയ ആ പാക് ആരാധകന്‍ ഇന്നെത്തുക മറ്റൊരു സര്‍പ്രൈസുമായി

ഇന്നത്തെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് താന്‍ എത്തുക മറ്റൊരു സര്‍പ്രൈസുമായാണെന്ന് ഏഷ്യാ കപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയ ഗാനം ഏറ്റുപാടി ആരാധകരുടെ ഹൃദയം കവര്‍ന്ന പാക് ആരാധകന്‍ ആദില്‍ താജ്. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദില്‍ താജ് തന്റെ മനസ് തുറന്നത്.

Asia Cup 2018 Pakistan Fan Who Sang Indian National Anthem Plans Another surprise
Author
Dubai - United Arab Emirates, First Published Sep 23, 2018, 12:10 PM IST

ദുബായ്: ഇന്നത്തെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് താന്‍ എത്തുക മറ്റൊരു സര്‍പ്രൈസുമായാണെന്ന് ഏഷ്യാ കപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയ ഗാനം ഏറ്റുപാടി ആരാധകരുടെ ഹൃദയം കവര്‍ന്ന പാക് ആരാധകന്‍ ആദില്‍ താജ്. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദില്‍ താജ് തന്റെ മനസ് തുറന്നത്.

ഇന്ത്യാ-പാക് മത്സരത്തിനിടെ പാക്കിസ്ഥാന്റെ ദേശീയ ഗാനം പാടിയപ്പോള്‍ എന്റെ അടുത്തിരുന്ന ചില ഇന്ത്യന്‍ ആരാധകര്‍ അതിനെ ബഹുമാനിച്ച് എഴുന്നേറ്റ് നില്‍ക്കുകയും ഗാനം പൂര്‍ത്തിയായപ്പോള്‍ കൈയടിക്കുകയും ചെയ്തിരുന്നു. അതുകണ്ടാണ് ഇന്ത്യന്‍ ദേശീയഗാനം പാടിയപ്പോള്‍ ഞാന്‍ അത് ഏറ്റുപാടിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനത്തിനായുള്ള ചെറിയൊരു ചുവടുവെപ്പ് മാത്രമാണിത്.

അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറില്‍ ഇന്ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിന് ഞാനെത്തുന്നത് മറ്റൊരു സര്‍പ്രൈസുമായാണ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയപതകാകകളുമായാണ് ഇന്ന് താന്‍ മത്സരം കാണാനെത്തുകയെന്നും ആദില്‍ താജ് വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ യുദ്ധസമാനമല്ല, സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള വേദിയാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ആദിലിന്റെ പ്രതികരണം. വൈകാരിക പോരാട്ടങ്ങള്‍ക്ക് അപ്പുറം ഇരു ടീമിലെയും താരങ്ങള്‍ തമ്മിലും നല്ല സൗഹൃദമുണ്ട്. ആരാധകര്‍ക്കിടയിലും ഈ സൗഹൃദം നിലനില്‍ക്കുന്നന്നുവെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ആദിലിന്റെ വീഡിയോ.

Follow Us:
Download App:
  • android
  • ios