ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹോങ്കോംഗിനെതിരെ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹോങ്കോംഗിനെതിരെ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഹര്‍ദ്ദീക് പാണ്ഡ്യ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ ഖലീല്‍ അഹമ്മദിന് പകരം ജസ്പ്രീത് ബൂമ്രയും ടീമിലെത്തി. ഹോങ്കോംഗിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.
ഈ മത്സരത്തില്‍ ജയിക്കുന്നവരായിരിക്കും എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാര്‍. ബി ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തില്‍ തോല്‍ക്കുന്നരായിരിക്കും ഈ മത്സരത്തിലെ വിജയികളുടെ സെമിയിലെ എതിരാളികള്‍.
