സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ടീമിന്റെയും കടുത്ത ആരാധകനാണ് സുധീര്‍ കുമാര്‍ ഗൗതം. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് സച്ചിന്‍ തന്നെ ടിക്കറ്റ് നല്‍കാറുള്ള ആരാധകന്‍. ദേഹം മുഴുവന്‍ ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍ പൂശി ഇന്ത്യയുടെ ദേശീയ പതാകയുമായി ഗ്യാലറിയിലെത്തുന്ന സുധീറിന്റെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പോലും സുപരിചിതനാണ്.
ദുബായ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ടീമിന്റെയും കടുത്ത ആരാധകനാണ് സുധീര്‍ കുമാര്‍ ഗൗതം. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് സച്ചിന്‍ തന്നെ ടിക്കറ്റ് നല്‍കാറുള്ള ആരാധകന്‍. ദേഹം മുഴുവന്‍ ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍ പൂശി ഇന്ത്യയുടെ ദേശീയ പതാകയുമായി ഗ്യാലറിയിലെത്തുന്ന സുധീറിന്റെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പോലും സുപരിചിതനാണ്.
ഇതൊക്കെയാണെങ്കിലും ഇത്തവണ ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലെത്താന്‍ പൈസയില്ലാതെ വിഷമിച്ച സുധീറിന് സഹായവുമായി എത്തിയത് ഒരു പാക്കിസ്ഥാന്‍ കാരനാണ്. മറ്റാരുമല്ല. പാക്കിസ്ഥാന്റെ കടുത്ത ആരാധകനും ഷിക്കാഗോ ചാച്ചയെന്ന് അറിയപ്പെടുന്ന മുഹമ്മദ് ബഷീര്‍.
താനാണ് സുധീറിനോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞതെന്ന് ബഷീര്‍ പറഞ്ഞു. നിങ്ങളിങ്ങോട്ട് വന്നാല്‍ മതി. ബാക്കി കാര്യങ്ങളെല്ലാം ഞാന്‍ നോക്കിക്കൊള്ളാമെന്ന് സുധീറിനോട് ഞാന്‍ പറഞ്ഞു. ഞാനൊരു ധനികനൊന്നുമല്ല. പക്ഷെ എന്റെ ഹൃദം സമുദ്രംപോലെ വിശാലമാണ്. ഞാന്‍ താങ്കളെ സഹായിച്ചാല്‍ അള്ളാഹുവിനും സന്തോഷമാവും-ബഷീര്‍ പറഞ്ഞു.
ഏഷ്യാ കപ്പിന് മുമ്പ് ഷിക്കാഗോ ചാച്ചയ്ക്കും ബംഗ്ലാദേശിന്റെ കട്ട ഫാനായ ഷൊഹൈബ് ടൈഗറിനും ഒപ്പം നില്‍ക്കുന്ന ചിത്രം സുധീര്‍കുമാര്‍ പങ്കുവെച്ചിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം സുധീറും ബഷീറും ഒരുമിച്ചിരുന്നാവും കാണുക. സച്ചിന്റെ കടുത്ത ആരാധകനായ സുധീര്‍ കളി കാണാനായി വിവാഹം പോലും മാറ്റിവെച്ചിട്ടുണ്ട്. ദുബായിലെത്തിയ സുധീര്‍ ദേഹത്ത് മിസ് യു സച്ചിന്‍ എന്നെഴുതി നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
