കോലിയില്ലാത്ത ഇന്ത്യയെ കൊള്ളില്ല, ഏഷ്യാകപ്പ് പാക്കിസ്ഥാന്: ശ്രീലങ്കന്‍ പരിശീലകന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 12, Sep 2018, 7:30 PM IST
Asia Cup 2018 Sri Lankan coach Chandika Hathurusingha predicts winner
Highlights

കോലിയില്ലാത്ത ഇന്ത്യ ഏഷ്യാകപ്പ് നേടില്ലെന്ന് ശ്രീലങ്കന്‍ പരിശീലകന്‍. സ്വന്തം ടീമിനെ കുറിച്ച് പരിശീലകന്‍ പ്രവചിക്കുന്നതും ശ്രദ്ധേയം. 

കൊളംബോ: ഏഷ്യാകപ്പില്‍ നിന്ന് വിരാട് കോലി പിന്മാറിയതോടെ പാകിസ്ഥാനാണ് കിരീടസാധ്യത എന്ന് ശ്രീലങ്കന്‍ പരിശീലകന്‍ ചന്ദിക ഹതുരുസിംഗ. ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ പാകിസ്ഥാന് യുഎഇയിൽ മികച്ച റെക്കോര്‍ഡുണ്ടെന്നും ഹതുരുസിംഗ പറഞ്ഞു. 

ശ്രീലങ്ക ഫൈനലിലെത്തിയാൽ തൃപ്തനാകുമെന്നും ഹതുരുസിംഗ പറഞ്ഞു. ഏഷ്യാകപ്പില്‍ ശ്രീലങ്ക അഞ്ച് വട്ടം കിരീടം നേടിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഏഷ്യാകപ്പ് തുടങ്ങുന്നത്. ഇരുപത്തിയെട്ടിന് ഏഷ്യന്‍ ചാംപ്യന്‍മാരെ അറിയാം. ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത ചൊവ്വാഴ്‌ച ഹോങ്കോംഗിനെതിരെയാണ്. 

loader