Asianet News MalayalamAsianet News Malayalam

ആ വിജയം വെറും ഭാഗ്യം; പാക്കിസ്ഥാന്‍ ടീമിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പോരാട്ടം പോലുമില്ലാതെ കീഴടങ്ങിയ പാക്കിസ്ഥാന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ വസീം അക്രം. പാക്കിസ്ഥാന്‍ ഇപ്പോഴും ചാമ്പ്യന്‍ ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ നൊസ്റ്റാള്‍ജിയയിലാണ്. അത്  ഒന്നര വര്‍ഷം മുമ്പാണ്. ഇപ്പോഴത്തെ പ്രകടനം കണ്ടാല്‍ അത് വെറും ഭാഗ്യംകൊണ്ട് കിട്ടിയതാണെന്ന് വ്യക്തമാവുമെന്ന് ആജ് തക് ചാനലിന് നല്‍കി അഭിമുഖത്തില്‍ അക്രം പറഞ്ഞു.

Asia Cup 2018 Wasim Akram has harsh remarks for Pakistan after dismal show against India
Author
Dubai - United Arab Emirates, First Published Sep 25, 2018, 1:34 PM IST

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പോരാട്ടം പോലുമില്ലാതെ കീഴടങ്ങിയ പാക്കിസ്ഥാന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ വസീം അക്രം. പാക്കിസ്ഥാന്‍ ഇപ്പോഴും ചാമ്പ്യന്‍ ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ നൊസ്റ്റാള്‍ജിയയിലാണ്. അത്  ഒന്നര വര്‍ഷം മുമ്പാണ്. ഇപ്പോഴത്തെ പ്രകടനം കണ്ടാല്‍ അത് വെറും ഭാഗ്യംകൊണ്ട് കിട്ടിയതാണെന്ന് വ്യക്തമാവുമെന്ന് ആജ് തക് ചാനലിന് നല്‍കി അഭിമുഖത്തില്‍ അക്രം പറഞ്ഞു.

ഇന്ത്യയുടെ പ്രധാന കളിക്കാരനായ വിരാട് കോലി ഇല്ലാതെയാണ് അവര്‍ ഈ ജയങ്ങള്‍ സ്വന്തമാക്കുന്നത് എന്നത് നമ്മള്‍ കാണണം. കോലി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമെ അറിയൂ. 1990കളില്‍ ഇന്ത്യയും പാക്കിസ്ഥാനും മത്സരിക്കുമ്പോള്‍ എപ്പോഴും സമ്മര്‍ദ്ദം ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ഇന്ത്യ ഒരുപാട് മുന്നേറി. അന്ന്  ഇന്ത്യ അനുഭവിച്ച സമ്മര്‍ദ്ദം എന്തായിരുന്നുവെന്ന് ഇപ്പോള്‍ പാക്കിസ്ഥാന്‍ തിരിച്ചറിയുന്നുണ്ട്. ക്രിക്കറ്റില്‍ ജയവും തോല്‍വിയുമെല്ലാം ഉണ്ടാകും. പക്ഷെ പൊരുതാതെ തോല്‍ക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

20 വര്‍ഷം പാക്കിസ്ഥാനായി കളിച്ചയാളാണ് ഞാന്‍. ഈ തോല്‍വികളൊക്കെ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കാണുമെന്ന് ഞാനൊരിക്കലും കരുതിയില്ല. പാക്കിസ്ഥാനെ ഇന്ത്യ ശരിക്കും അടിച്ചു പറത്തിക്കളഞ്ഞു. സിംബാംബ്‌വെയെപോലുള്ള ചെറിയ ടീമുകളോടെ കുറെ മത്സരങ്ങള്‍ കളിക്കുന്നത് നിര്‍ത്തി വലിയ ടീമുകളോട് മത്സരിക്കാന്‍ പാക്കിസ്ഥാന്‍ ടീം തയാറാവണം. ചെറിയ ടീമുകളോട് സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയുമൊക്കെ അടിക്കുന്നവര്‍ വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാവുന്നു

Follow Us:
Download App:
  • android
  • ios