കൈക്കുഴ പൊട്ടിയിട്ടും ബാറ്റേന്തി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്‌ബാല്‍. പരിക്കേറ്റ് രണ്ടാം ഓവറില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ തമീം 47-ാം ഓവറില്‍ ബാറ്റുമായി തിരിച്ചെത്തുകയായിരുന്നു. താരത്തിന് ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി.  

ദുബായ്: എല്ല് പൊട്ടിയ കയ്യുമായി ബാറ്റേന്തി ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയാം സ്‌മിത്തിനെ ആരാധര്‍ക്ക് മറക്കാനാവില്ല. ഏഷ്യാകപ്പില്‍ സമാനമായി കൈക്ക് പരിക്കേറ്റിട്ടും ബാറ്റേന്തി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്‌ബാല്‍ ആരാധകരുടെ കണ്ണുനിറച്ചു. 

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

രണ്ടാം ഓവറില്‍ ലക്‌മലിന്‍റെ പന്തേറ്റ് കൈക്കുഴയ്ക്ക് പരിക്കേറ്റ താരം അവസാന വിക്കറ്റില്‍ മുഷ്‌ഫിഖറിനൊപ്പം ബാറ്റേന്താന്‍ തിരിച്ചെത്തുകയായിരുന്നു. ലക്‌മലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റ് ഇക്‌ബാല്‍ ഫിസിയോയ്ക്കൊപ്പം മൈതാനം വിട്ടത്. മൂന്ന് ബോളില്‍ രണ്ട് റണ്‍സായിരുന്നു ഈ സമയം തമീമിനുണ്ടായിരുന്നത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയ താരത്തിന്‍റെ കൈയില്‍ പൊട്ടലുണ്ടെന്ന് സ്‌‌കാനിങില്‍ തെളിഞ്ഞു. 

Scroll to load tweet…

എന്നാല്‍ 47-ാം ഓവറില്‍ ഒമ്പതാം വിക്കറ്റ് വീണതിന് പിന്നാലെ ബാറ്റുമായി താരം വീണ്ടും ക്രീസിലെത്തി. ഇതോടെ ആരാധകര്‍ ഒന്നടങ്കം അമ്പരന്നു. ഒറ്റ കൈയില്‍ ബാറ്റേന്തി ഒരു പന്ത് പ്രതിരോധിക്കുകയും ചെയ്തതോടെ ആരാധകര്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. അവസാന വിക്കറ്റില്‍ മുഷ്‌ഫിഖര്‍- തമീം സഖ്യം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ബംഗ്ലാദേശ് 161ലെത്തിയത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…