പൊതുജനങ്ങൾക്ക് അഞ്ജലി നായർ എന്ന പേരിലാണ് പരിചിതയെന്നും പോസ്റ്ററുകളിലും ഇതാണ് പേരെന്നും അഞ്ജലി പറയുന്നു.
കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ. ആവശ്യപ്പെട്ട പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ അഞ്ജലി പി വി എന്നാണ് ഇവി എമ്മിലെ പേര്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി. എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പൊതുജനങ്ങൾക്ക് അഞ്ജലി നായർ എന്ന പേരിലാണ് പരിചിതയെന്നും പോസ്റ്ററുകളിലും ഇതാണ് പേരെന്നും അഞ്ജലി പറയുന്നു. ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

