ഏഷ്യന്‍ ഗെയിംസില്‍ മെഡലിനായി നീന്തിയത് നാട്ടിലെ മഹാപ്രളയത്തിന്റെ ആശങ്കയിലെന്ന് മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്.  നാട്ടില്‍ നിന്ന് ജക്കാര്‍ത്തയിലെത്തിയപ്പോള്‍ തന്നെ അവിടെ മഴ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സജന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ മെഡലിനായി നീന്തിയത് നാട്ടിലെ മഹാപ്രളയത്തിന്റെ ആശങ്കയിലെന്ന് മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്. നാട്ടില്‍ നിന്ന് ജക്കാര്‍ത്തയിലെത്തിയപ്പോള്‍ തന്നെ അവിടെ മഴ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സജന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നാട്ടിലെ പ്രളയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ കുടുംബത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ഉറങ്ങാന്‍പോലും കഴിഞ്ഞില്ല. അവരെ ഫോണില്‍ വിളിക്കാനോ ബന്ധപ്പെടാനോ കഴിഞ്ഞതുമില്ല. ഞാന്‍ കടുത്ത ആശങ്കയിലായിരുന്നു. അപ്പോഴാണ് അമ്മാവന്‍ വിളിച്ച് വീട്ടിലെല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചത്. പ്രളയത്തിന്റെ കാര്യം എന്നോട് പറഞ്ഞാല്‍ അതെന്റെ പ്രകടനത്തെ ബാധിക്കുമെന്ന് കരുതി അമ്മ എന്നില്‍ നിന്ന് എല്ലാം മറച്ചുവെക്കുകയായിരുന്നുവെന്നു-സജന്‍ പ്രകാശ് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസ് നീന്തലില്‍ അഞ്ചാമത് ഫിനിഷ് ചെയ്ത സജന് നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയിരുന്നു. 30 വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍താരാമാവാനും ജക്കാര്‍ത്തയില്‍ സജന് കഴിഞ്ഞു.

ഏഷ്യന്‍ ഗെയിംസിനായി താന്‍ ദീര്‍ഘനാളായി കഠിന പരിശീലനത്തിലായിരുന്നുവെന്നും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുക എന്നത് കുട്ടിക്കാലം മുതലേയുള്ള തന്റെ സ്വപ്നമായിരുന്നുവെന്നും സജന്‍ പറഞ്ഞു.