ഉദ്ഘാടനച്ചടങ്ങില്‍ അത്‍‍ലറ്റ് നീരജ് ചോപ്ര ഇന്ത്യന്‍ പതാക വഹിക്കും. ജാവലിന്‍ ത്രോയില്‍ കോമണ്‍വെല്‍ത്ത് ചാംപ്യനാണ്...

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ അത്‍‍ലറ്റ് നീരജ് ചോപ്ര ഇന്ത്യന്‍ പതാക വഹിക്കും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്രയാണ് പ്രഖ്യാപനം നടത്തിയത്. 

ജാവലിന്‍ ത്രോയില്‍ കോമണ്‍വെല്‍ത്ത് ചാംപ്യനായ നീരജ് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഈ മാസം 18നാണ് ഏഷ്യന്‍ ഗെയിംസ് തുടങ്ങുന്നത്. 2014ലെ ഗെയിംസില്‍ 11 സ്വര്‍ണം അടക്കം 57 മെഡല്‍ നേടിയ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു.