ഏഷ്യന്‍ ഗെയിംസിനെ വരവേൽക്കുന്നതിനൊപ്പം ഗിന്നസ് ലോകറെക്കോർഡിൽ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ 65000ത്തോളം പേർ പങ്കെടുത്തു.
ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ജക്കാർത്തയിൽ ജനകീയ ഡാൻസ്. ഗെയിംസിനെ വരവേൽക്കുന്നതിനൊപ്പം ഗിന്നസ് ലോകറെക്കോർഡിൽ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ 65000ത്തോളം പേർ പങ്കെടുത്തു.
എട്ട് കിലോമീറ്റർ ദൂരത്തിൽ അണിനിരന്ന നർത്തകർ 'പോകോപോകോ' എന്ന നൃത്തരൂപമാണ് അവതരിപ്പിച്ചത്. ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യകളിൽ പ്രചാരത്തിലുള്ള നൃത്തമാണിത്. ഈമാസം പതിനെട്ട് മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് ഏഷ്യൻ ഗെയിംസ് ഇന്തോനേഷ്യയിൽ നടക്കുക. 45 രാജ്യങ്ങളിൽ നിന്നായി 11000 അത്‍ലറ്റുകളും ഒഫീഷ്യൽസും ഗെയിംസിൽ പങ്കെടുക്കും.
