മഹാപ്രളയം വിതച്ച കെടുതികളില്‍ നിന്ന് കേരളത്തിന് കരകയറാനാകുമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം അംഗങ്ങളായ സൈനാ നെഹ്‌വാളും പി.വി.സിന്ധുവും. കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പി വി സിന്ധു പറഞ്ഞു. 

ജക്കാര്‍ത്ത: മഹാപ്രളയം വിതച്ച കെടുതികളില്‍ നിന്ന് കേരളത്തിന് കരകയറാനാകുമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം അംഗങ്ങളായ സൈനാ നെഹ്‌വാളും പി.വി.സിന്ധുവും. കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പി വി സിന്ധു പറഞ്ഞു.

"ഏഷ്യന്‍ ഗെയിംസിന് ശേഷം കേരളത്തെ സഹായിക്കുമെന്ന് സൈന നെഹ്‌വാള്‍ പറഞ്ഞു.ജക്കാര്‍ത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് ഇരുവരുടെയും പ്രതികരണം.

വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ടീം ഇനത്തില്‍ പി.വി.സിന്ധു-അശ്വനി പൊന്നപ്പ സഖ്യം തോറ്റതോടെ 3-1നാണ് ഇന്ത്യ ജപ്പാനോട് തോറ്റത്.