Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ ഗെയിംസ്: സുവര്‍ണനേട്ടവുമായി നീരജ് ചോപ്ര, വി.നീനയ്ക്ക് വെള്ളി

ജാവലിന്‍ ത്രോ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമെന്ന പ്രത്യേകതയുമുണ്ട് നീരജ് ചോപ്രയുടെ നേട്ടത്തിന്.

asian games gold for neeraj chopra
Author
Jakarta, First Published Aug 27, 2018, 7:07 PM IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 'നേട്ടങ്ങളുടെ ഞായറാഴ്ച'യ്ക്ക് ശേഷം ഇന്ത്യയുടെ മെഡല്‍ നേട്ടം തുടരുന്നു. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണ്ണവും ലോംഗ് ജംപില്‍ മലയാളി താരം വി.നീന വെള്ളിയും നേടി. ജാവലിന്‍ ത്രോ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമെന്ന പ്രത്യേകതയുമുണ്ട് നീരജ് ചോപ്രയുടെ നേട്ടത്തിന്. 

മൂന്നാം ശ്രമത്തിലാണ് ദേശീയ റെക്കോര്‍ഡോടെ നീരജ് ചരിത്രം കുറിച്ചത്. 88.06 മീറ്ററാണ് നീരജ് കൈവരിച്ച ദൂരം. സ്വന്തം ദേശീയ റെക്കോര്‍ഡ് മറികടന്നുള്ള പ്രകടനവുമായി അദ്ദേഹത്തിന്‍റേത്. മറ്റൊരു ഇന്ത്യന്‍ താരം ശിവ്‌പാല്‍ സിംഗിന് ഏഴാം സ്ഥാനം(74.11) കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. 

അതേസമയം ലോംഗ് ജംപില്‍ 6.51 മീറ്റര്‍ ദൂരത്തോടെയാണ് വി.നീന വെള്ളി നേടിയത്. ഈ നേട്ടങ്ങളോടെ ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 41 ആയി. 8 സ്വര്‍ണ്ണവും 13 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ മെഡല്‍ പട്ടിക.

Follow Us:
Download App:
  • android
  • ios