മുംബൈ: അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ എസ് എല്‍ ഫൈനലിലെത്തി. ഇന്നു നടന്ന രണ്ടാംപാദ സെമിയില്‍ മുംബയ് എഫ് സിക്കെതിരായ മല്‍സരം ഗോള്‍രഹിത സമനില ആയതോടെയാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം സാധ്യമായത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-2ന് കൊല്‍ക്കത്ത ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരം സമനില ആയാല്‍പ്പോലും കൊല്‍ക്കത്ത ഫൈനലില്‍ എത്തുമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു കൊല്‍ക്കത്തയുടെ കളി. എന്നാല്‍ മറുവശത്ത്, ജയത്തിനായി തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടാണ് മുംബൈ കളംനിറഞ്ഞത്. ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയെ മുന്‍നിര്‍ത്തിയുള്ള ആക്രമണമായിരുന്നു മുംബൈ നടത്തിയത്. സ്വന്തം നാട്ടുകാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍, മുംബൈ ഗോള്‍ നേടുമെന്ന് തന്നെ തോന്നിപ്പിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ മജുംദാറിന്റെ മിന്നല്‍ സേവുകള്‍ മുംബൈയുടെ സ്വപ്നങ്ങള്‍ തച്ചുടയ്ക്കുകയായിരുന്നു.
അത്ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos
