സൂക്ഷ്മതയോടെ ഖവാജ- മാര്‍ഷ് സഖ്യം; ഓസീസ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 9:44 AM IST
Aussies escapes collapse in first ODI against India
Highlights

ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ഒരുഘട്ടത്തില്‍ 41ന് രണ്ട് എന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 132 റണ്‍സ് നേടി. ഉസ്മാന്‍ ഖവാജ (59), ഷോണ്‍ മാര്‍ഷ് (35) എന്നിവരാണ് ക്രീസില്‍.

സിഡ്നി:ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ഒരുഘട്ടത്തില്‍ 41ന് രണ്ട് എന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 132 റണ്‍സ് നേടി. ഉസ്മാന്‍ ഖവാജ (59), ഷോണ്‍ മാര്‍ഷ് (35) എന്നിവരാണ് ക്രീസില്‍. അലക്‌സ് കാരി (24), ആരോണ്‍ ഫിഞ്ച് (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് വിക്കറ്റ്. 

ഭുവനേശ്വറിന്റെ മനോഹരമായ ഒരു ഇന്‍സ്വിങ്ങറിലാണ് ഫിഞ്ച് പുറത്തായത്. ഓഫ് സ്റ്റംപിന് ലക്ഷ്യമാക്കി വന്ന പന്ത് ഉള്ളിലേക്ക് സ്വിങ് ചെയ്ത് ഫിഞ്ചിന്റെ മിഡില്‍ സ്റ്റംപെടുത്തു. ആറ് റണ്‍ മാത്രമായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. അധികം വൈകാതെ കാരിയെ കുല്‍ദീപ് മടക്കിയയച്ചു. സ്ലിപ്പില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മടങ്ങിയത്. പിന്നീട് ഒത്തുച്ചേര്‍ന്ന ഖവാജ- മാര്‍ഷ് സഖ്യം 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരേയും മൂന്ന് സെപ്ഷ്യലിസ്റ്റ് പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയേയും രാഹുലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവാണ് ടീമിലെ സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി.

വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് ഷമി പന്തെറിയുക. എം.എസ് ധോണി വിക്കറ്റിന് പിന്നില്‍ തിരിച്ചെത്തിയപ്പോള്‍ മധ്യനിരയില്‍ അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം പിടിച്ചു. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ ജോഡി ഓപ്പണ്‍ ചെയ്യും. ക്യാപ്റ്റന്‍ കോലി മൂന്നാമതായെത്തും

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്.

loader