Asianet News MalayalamAsianet News Malayalam

വിശാഖപട്ടണം ടി20: ഓസീസിന്‍റെ തുടക്കം തകര്‍ച്ചയോടെ, വിട്ടുകൊടുക്കാതെ മാക്‌സ്‌വെല്‍- ഷോര്‍ട്ട് സഖ്യം

ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് തകര്‍ച്ചയോടെ തുടങ്ങിയെങ്കിലും പിടിനല്‍കാതെ ഗ്ലെന്‍ മാക്‌സ്‌വെല്‍- ഡാര്‍സി ഷോര്‍ട്ട് സഖ്യം. ഇന്ത്യയുടെ 126നെതിരെ ഓസീസ് ഒമ്പത് ഓവര്‍  പിന്നിടുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. ഡാര്‍സി ഷോര്‍ട്ട് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (35) എന്നിവരാണ് ക്രീസില്‍. മാര്‍കസ് സ്‌റ്റോയ്‌നിസ് (1), ആരോണ്‍ ഫിഞ്ച് (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

Aussies lost early two wickets against India in first t20
Author
Visakhapatnam, First Published Feb 24, 2019, 9:19 PM IST

വിശാഖപട്ടണം: ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് തകര്‍ച്ചയോടെ തുടങ്ങിയെങ്കിലും പിടിനല്‍കാതെ ഗ്ലെന്‍ മാക്‌സ്‌വെല്‍- ഡാര്‍സി ഷോര്‍ട്ട് സഖ്യം. ഇന്ത്യയുടെ 126നെതിരെ ഓസീസ് ഒമ്പത് ഓവര്‍  പിന്നിടുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. ഡാര്‍സി ഷോര്‍ട്ട് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (35) എന്നിവരാണ് ക്രീസില്‍. മാര്‍കസ് സ്‌റ്റോയ്‌നിസ് (1), ആരോണ്‍ ഫിഞ്ച് (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

സ്‌റ്റോയ്‌നിസിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഒരു സിംഗിളിനുള്ള ശ്രമത്തിനിടെ സ്‌റ്റോയ്‌നിസ് റണ്ണൗട്ടാവുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ചും മടങ്ങി. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്. മാക്‌സ്‌വെല്‍ ഇതുവരെ അഞ്ച് ഫോറും ഒരു സിക്‌സും സ്വന്തമാക്കിയിട്ടുണ്ട്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കെ.എല്‍ രാഹുലിന്റെ (50) അര്‍ധ സെഞ്ചുറിയാണ് തുണയായത്. എം.എസ് ധോണി 29 റണ്‍സുമായി പുറത്താവാതെ നിന്നു. വിരോട് കോലി 24 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കൗള്‍ട്ടര്‍ നൈലാണ് ഇന്ത്യയെ തകര്‍ത്തത്. നന്നായി തുടങ്ങിയ ഇന്ത്യക്ക് വിനയായത് മധ്യനിര താരങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ്. 

രാഹുല്‍, കോലി എന്നിവര്‍ക്ക് പുറമെ രോഹിത് ശര്‍മ (5), ഋഷഭ് പന്ത് (3), ദിനേശ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1), ഉമേഷ് യാദവ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയെ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ രോഹിത് പുറത്താവുകയായിരുന്നു. ആഡം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. എന്നാല്‍ രാഹുല്‍- കോലി സഖ്യം അധികം നഷ്ടങ്ങളില്ലാതെ പവര്‍പ്ലേ പൂര്‍ത്തിയാക്കി. ഇരുവരും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കോലിയെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. സാംപയെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ കോലി ലോങ് ഓണില്‍ കൗള്‍ട്ടര്‍ നൈലിന്റെ കൈയില്‍ ഒതുങ്ങി. പിന്നീടെത്തിയ പന്ത് ബെഹ്രന്‍ഡോര്‍ഫിന്റെ ഗംഭീര ഫീല്‍ഡിങ്ങില്‍ റണ്ണൗട്ടാവുകയായിരുന്നു. കൗള്‍ട്ടര്‍ നൈലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രാഹുല്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറില്‍ തന്നെ കാര്‍ത്തികും പവലിയനില്‍ തിരിച്ചെത്തി. കാര്‍ത്തികിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. കൗള്‍ട്ടര്‍ നൈലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ക്രുനാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കി മടങ്ങി.  കൗള്‍ട്ടര്‍ നൈലിന് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ആഡം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios