ബ്രി​സ്‌​ബെ​യ്ന്‍: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓസ്‌​ട്രേ​ലി​യ​യ്ക്ക് പ​ത്ത് വി​ക്ക​റ്റി​ന്‍റെ ജ​യം. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 195 റ​ണ്‍​സി​ന് ഇം​ഗ്ല​ണ്ടി​നെ ഓ​സ്‌​ട്രേ​ലി​യ പു​റ​ത്താ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്‌​ട്രേ​ലി​യ 50 ഓ​വ​റു​ക​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. 

ഓ​പ്പ​ണ​ർ​മാ​രാ​യ വാ​ര്‍​ണ​റും(87) ബാം​ക്രോ​ഫ്റ്റും(82) പു​റ​ത്താ​കാ​തെ നി​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ സ്റ്റീ​വ് സ്മി​ത്താ​ണ് ക​ളി​യി​ലെ താ​രം. വെ​സ്റ്റി​ന്‍​ഡീ​സി​നോ​ട് 29 വ​ര്‍​ഷം മു​മ്പ് ഏ​റ്റ പ​രാ​ജ​യ​ത്തി​നു ശേ​ഷം ഗാ​ബ​യി​ല്‍ ഒ​രു ടെ​സ്റ്റും ഓ​സ്‌​ട്രേ​ലി​യ​ക്ക് ന​ഷ്ട​മാ​യി​ട്ടി​ല്ല.