തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോലിപ്പട കങ്കാരുക്കളുടെ മണ്ണിലേക്ക് പറന്നത്. ഈ ചിത്രങ്ങള്‍ പരമ്പരക്ക് മുന്‍പ് താരങ്ങളുടെ ആത്മവിശ്വാസം വ്യക്തമാക്കുന്നുണ്ട്. ചിത്രങ്ങള്‍ നോക്കാം...

മുംബൈ: ഓസ്‌ട്രേലിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ജയിച്ച് ചരിത്രമെഴുതുക. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെട്ട വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന്‍റെ ലക്ഷ്യമിതാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോലിപ്പട കങ്കാരുക്കളുടെ മണ്ണിലേക്ക് പറന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുറപ്പെടും മുന്‍പുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പരമ്പരക്ക് മുന്‍പ് താരങ്ങളുടെ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ വിന്‍ഡീസിനെ ടെസ്റ്റ്- ഏകദിന- ടി20 പരമ്പരകളില്‍ തളച്ചാണ് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ വണ്ടികയറിയത്. മൂന്ന് വീതം ടി20- ഏകദിന മത്സരങ്ങളും നാല് ടെസ്റ്റുമാണ് ഇന്ത്യ കളിക്കുക. നവംബര്‍ 21-ാം തിയതി ബ്രിസ്‌ബേനില്‍ ആദ്യ ടി20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.