ഇന്ത്യക്കെതിരെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ പുറത്തിരുന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് മെല്‍ബണ്‍ ടെസ്റ്റിലാണ് ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടത്. പീറ്റര്‍ ഹാന്‍ഡ്സ്‌കോംബിന് പകരമായിട്ടാണ് താരം ടീമിലെത്തിയത്. എന്നാല്‍ ഒരിക്കലും ആഗ്രഹിച്ച സ്വീകരണമല്ല മാര്‍ഷിന് ലഭിച്ചത്.

മെല്‍ബണ്‍: ഇന്ത്യക്കെതിരെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ പുറത്തിരുന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് മെല്‍ബണ്‍ ടെസ്റ്റിലാണ് ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടത്. പീറ്റര്‍ ഹാന്‍ഡ്സ്‌കോംബിന് പകരമായിട്ടാണ് താരം ടീമിലെത്തിയത്. എന്നാല്‍ ഒരിക്കലും ആഗ്രഹിച്ച സ്വീകരണമല്ല മാര്‍ഷിന് ലഭിച്ചത്. പന്തെറിഞ്ഞപ്പോള്‍ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പോരത്തതിന് ഓസ്‌ട്രേലിയന്‍ ആരാധകരുടെ തന്നെ കൂവലും നേരിടേണ്ടി വന്നു. അതും ഹാന്‍ഡ്സ്‌കോംബിന്റെ ആരാധകര്‍ തന്നെ. 

പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് മെല്‍ബണ്‍കാരുടെ സ്വകാര്യ അഭിമാനമാണ്. എന്നാല്‍ രണ്ടിലൊരാളെ ടീമിലെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഒടുക്കം ടീം പ്രഖ്യാപിച്ചപ്പോള്‍ ഭാഗ്യം തുണച്ചത് മിച്ചല്‍ മാര്‍ഷിനെ. ഹാന്‍ഡ്സ്‌കോംബിന് ബെഞ്ചിരിലിക്കേണ്ടിവന്നു. ബോക്‌സിങ്ങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം കളിക്കാരുടെ പേരുകള്‍ മൈക്കില്‍ വിളിച്ചുപറയുന്ന സമയം മെല്‍ബണിലെ കാണികള്‍ ആ തീരുമാനത്തോടുള്ള എതിര്‍പ്പ് ഉറക്കെ പ്രകടിപ്പിക്കുക തന്നെ ചെയ്തു. മിച്ചല്‍ മാര്‍ഷിന്റെ പേര് വിളിച്ചു പറഞ്ഞതും അവര്‍ കൂവിയാര്‍ത്തു. പെര്‍ത്തില്‍ ജനിച്ച മാര്‍ഷ് തന്റെ ഡൊമസ്റ്റിക് കരിയര്‍ മുഴുവന്‍ കളിച്ചിട്ടുള്ളത് പശ്ചിമ ഓസ്ട്രേലിയയിലാണ്. മെല്‍ബണാവട്ടെ ആവട്ടെ ഹാന്‍ഡ്സ്‌കോംബിന്റെ ഹോം ഗ്രൗണ്ടുമാണ്. ഇതുതന്നെയാണ് ആരാധകര്‍ കൂവാന്‍ കാരണവും. 

ഒരു ഓസ്ട്രേലിയന്‍ കളിക്കാരനെ ഓസ്ട്രേലിയക്കാര്‍ തന്നെ കൂവുന്നത് വളരെ കഷ്ടമാണ് ഓസീസ് താരം ബാറ്റ്സ്മാന്‍ ട്രാവിസ് ഹെഡ് പറഞ്ഞു. മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണും ആരാധകരുടെ കൂവലിനെതിരെ പ്രതികരിച്ചു.