Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം പറത്തി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം

പൈലറ്റ് യോഗ്യതയുളള ഖവാജ ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 പറത്തിയാണ് വാര്‍ത്ത സൃഷ്ടിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയതന്നെയാണ് ഖവാജ വിമാനം പറത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്.

Australian Cricket Star Takes Control Of World's Largest Passenger Aircraft
Author
Sydney NSW, First Published Feb 20, 2019, 6:29 PM IST

സിഡ്നി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ താരങ്ങളെ ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ തന്നെയാണ് സാധാരണയായി കാണാറുള്ളത്. ചിലര്‍ കമന്റേറ്റര്‍മാരാകുമ്പോള്‍ മറ്റു ചിലര്‍ മാച്ച് റഫറിയും അമ്പയറുമൊക്കെയാകും. എന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജക്ക് എന്തായാലും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ മറ്റ് ജോലികളൊന്നും അന്വേഷിക്കണ്ട കാര്യമില്ല. പൈലറ്റ് യോഗ്യതയുളള ഖവാജ ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 പറത്തിയാണ് വാര്‍ത്ത സൃഷ്ടിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയതന്നെയാണ് ഖവാജ വിമാനം പറത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്.

കോക്പിറ്റിലിരുന്ന് വളരെ വിദഗ്ധമായി വിമാനം പറത്തിയ ഖവാജക്ക് ലാന്‍ഡിംഗില്‍ മാത്രമാണ് ചെറിയൊരു പിഴവ് സംഴവിച്ചത്. പിതാവ് സൗദി അറേബ്യയിലായിരുന്നതിനാല്‍ ചെറുപ്പത്തില്‍ ഒരുപാട് യാത്ര ചെയ്തിരുന്ന ആളാണ് താനെന്ന് ഖവാജ പറഞ്ഞു. ചെറുപ്പത്തിലെ വിമാനങ്ങളോടുള്ള ഇഷ്ടം തുടങ്ങിയതാണ്. 2011-2012ലാണ് വിമാനം പറത്താന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവമായി അന്വേഷിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ്-സ്കൂള്‍ ഓഫ് ഏവിയേഷനില്‍ നിന്ന് അങ്ങനെയാണ് വിമാനം പറത്താനുള്ള പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്നത്.

വിമാനം പറത്താന്‍ പഠിച്ചത് ക്രിക്കറ്റിലും തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്ന് ഖവാജ പറഞ്ഞു. അതിലേറ്റവും പ്രധാനമാണ് അച്ചടക്കം. ക്രിക്കറ്റര്‍ എന്ന നിലയിലും ടെസ്റ്റ് ബാറ്റ്സ്മാന്‍ എന്ന നിലയിലും അത് എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്. ക്രിക്കറ്റും പൈലറ്റ് ജോലിയും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ടെന്നും ഖവാജ പറഞ്ഞു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റ ഓസീസ് ടീമില്‍ അംഗമായിരുന്നു പാക് വംശജനായ ഖവാജ. അടുത്ത ആഴ്ച ഇന്ത്യക്കെതിരെ ആരംഭിക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമിലും ഖവാജയുണ്ട്.

Follow Us:
Download App:
  • android
  • ios