ഓസ്ട്രേലിയൻ ഓപ്പണിൽ റാഫേൽ നദാലും മരിയ ഷറപ്പോവയും രണ്ടാം റൗണ്ടിൽ കടന്നു. നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിംസ് ഡക്ക്‌വർത്തിനെ തോൽപിച്ചു. സ്കോര്‍ 6-4 6-3 7-5. അഞ്ചാം സീഡും വിംബിള്‍ഡണ്‍ റണ്ണറപ്പുമായ കെവിന്‍ ആന്‍ഡേഴ്സനും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ റാഫേൽ നദാലും മരിയ ഷറപ്പോവയും രണ്ടാം റൗണ്ടിൽ കടന്നു. നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിംസ് ഡക്ക്‌വർത്തിനെ തോൽപിച്ചു. സ്കോര്‍ 6-4 6-3 7-5. അഞ്ചാം സീഡും വിംബിള്‍ഡണ്‍ റണ്ണറപ്പുമായ കെവിന്‍ ആന്‍ഡേഴ്സനും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

ആഡ്രിയന്‍ മന്നാരിനോയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് ആന്‍ഡേഴ്സന്‍ രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍-6-3, 5-7, 6-2, 6-1. 2015നുശേഷം ഇതാദ്യമായാണ് ആന്‍ഡേഴ്സന്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലെത്തുന്നത്. വനിതകളിൽ മരിയ ഷറപ്പോവയും ആഞ്ചലിക് കെർബറും രണ്ടാം റൗണ്ടിലെത്തി.

നിലവിലെ ജേതാക്കളായ റോജര്‍ ഫെഡററും കരോലിന്‍ വോസ്നിയാക്കിക്കും ഇന്നിറങ്ങും. ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കൻ താരം തിയാഫോ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രജ്നേഷിനെ തോൽപിച്ചത്.